ബംഗളൂരുവിൽ നടൻ വിജയ് സേതുപതിക്കുനേരെ വിമാനത്താവളത്തിൽ ആക്രമണം

single-img
3 November 2021

തമിഴ്നടനായ വിജയ് സേതുപതിക്ക് നേരെ ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം. സഹയാത്രികൻ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു.

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്ആ ദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്.സംഭവം നടന്ന ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കീഴടക്കി.

നിലവിൽ ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി നടനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമികനിഗമനം . അതേസമയം, ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിച്ചു വരുന്നുണ്ട്.