ഹൈക്കോടതിയിലെ തിരിച്ചടി; അനുപമ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു

single-img
2 November 2021

തന്റെ അനുവാദമില്ലാതെ മാതാപിതാക്കൾ കുട്ടിയെ ദത്തിന് നൽകിയെന്ന വിവാദത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി അനുപമ പിൻവലിച്ചു. തന്റെ കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. പക്ഷെ ഇപ്പോൾ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

മാത്രമല്ല, ഈ ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ പിൻവലിച്ചത്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന തന്റെ പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അതുകൊണ്ടുതന്നെ കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല..

കുട്ടി ഉള്ളത് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവിൽ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹർജി പിൻവലിച്ചത്.