മോദിയുടെ ഭരണത്തിന് കീഴില്‍ വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല: യോഗി ആദിത്യനാഥ്‌

single-img
1 November 2021

മോദിയുടെ ഭരണത്തിന് കീഴില്‍ വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് പറഞ്ഞ യോഗി, ഒരുപക്ഷെ താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും അറിയിച്ചു.

യുപിയിൽ നടന്ന സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ചിലപ്പോൾ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ താലിബാനെ വ്യോമപാതയില്‍ തിരിച്ചാക്രമിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗിയുടെ വാക്കുകൾ: ”ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ ശക്തമാണ്. അതിനാൽ വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല. താലിബാന്‍ നടത്തുന്ന ഭരണം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പ്രശ്‌നത്തിലാണ്. ഉള്ളാൾ പോലും ഇന്ത്യയ്‌ക്കെതിരെ തിരിയുകയാണെങ്കില്‍ ഇവിടെ വ്യോമാക്രമണം തയാറാണെന്ന് അവര്‍ക്കറിയാം,”