കർഷകരെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ദീപാവലി ആഘോഷിക്കും; മുന്നറിയിപ്പുമായി കർഷക നേതാവ്

single-img
1 November 2021

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചാൽ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് ദീപാവലി ആഘോഷിക്കുമെന്ന് എസ്കെഎം നേതാവും ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ഹരിയാന പ്രസിഡന്റുമായ ഗുർനാം സിംഗ് ചദുനിയുടെമുന്നറിയിപ്പ്.

ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലെ അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് ഗുർനാം സിംഗിന്റെ മുന്നറിയിപ്പുണ്ടായത്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗാസിപൂർ, തിക്രി അതിർത്തികളിലെ കർഷകരുടെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പൊലീസ് ബാരിക്കേഡുകളും മുള്ളുവേലികളും നീക്കം ചെയ്തിരുന്നു.

നിലവിലെ സാഹചര്യത്തിൽ ദീപാവലിക്ക് റോഡുകൾ പൊലീസ് ഒഴിപ്പിക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. അങ്ങിനെയുണ്ടായാൽ ഞങ്ങൾ മോദിയുടെ ഗേറ്റിൽ ദീപാവലി ആഘോഷിക്കും. സമാധാനപരമായി റോഡിൽ ഇരിക്കുന്ന കർഷകരെ പ്രകോപിപ്പിക്കരുത്, ഗുർനാം സിംഗ് ചദുനി പറഞ്ഞു.