ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിലും പിടിമുറുക്കാൻ കേന്ദ്രസര്‍ക്കാര്‍; പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും

single-img
31 October 2021

അന്താരാഷ്ട്ര തലത്തിൽ വ്യാപാരം നടക്കുന്ന ഡിജിറ്റൽ കറൻസിയായ ക്രിപ്​റ്റോകറന്‍സിയുടെ വ്യാപാരത്തിനായി ഇന്ത്യയിൽ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിരോധനത്തില്‍ ഇളവ്​ വരുത്തിയാവും കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്​റ്റോയുടെ വ്യാപാരത്തിനായി പുതിയ നയം രൂപീകരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.

ലോക വ്യാപകമായി നിരവധി ക്രിപ്​റ്റോ കറന്‍സികളുണ്ടെങ്കിലും ഇതുവരെ ഇവയൊന്നും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. നിരോധനം നിലനിൽക്കെ തന്നെ ഇന്ത്യൻ പൗരന്‍മാര്‍ ക്രിപ്​റ്റോ കറന്‍സിയുടെ വ്യാപാരം വിവിധ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തുകായും ചെയ്യുന്നുണ്ട്.​

റിസർവ് ബാങ്കും സെബിയും ഇതുവരെ ക്രിപ്​റ്റോ കറന്‍സിയെ അംഗീകരിച്ചിട്ടില്ല മാത്രമല്ല, .ക്രിപ്​റ്റോയെ ഒരു സുരക്ഷിത നിക്ഷേപമായി അംഗീകരിക്കാന്‍ ആര്‍ബിഐയും ഉല്‍പന്നമായി പരിഗണിക്കാന്‍ സെബിയും തയാറായിട്ടില്ല.എന്നാൽ പോലും ​ക്രിപ്​റ്റോയെ നിയന്ത്രിക്കുന്നതിന്​ ഇരു ഏജന്‍സികളും ചട്ടങ്ങള്‍ രൂപീകരിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

അടുത്ത വർഷത്തിലെ ബജറ്റില്‍ ക്രിപ്​റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടു വരികയാണെങ്കില്‍ ക്രിപ്​റ്റോ കറന്‍സി മൂലം ജനങ്ങള്‍ക്ക്​ പണം നഷ്​ടപ്പെടുന്ന സാഹചര്യം ഇല്ലാതാകും.