അമരീന്ദര്‍ സിങ് – അമിത് ഷാ കൂടിക്കാഴ്ച്ച ഇന്ന് ; ഭാഗമാകാൻ കര്‍ഷക സംഘടനാ പ്രതിനിധികളും


കോൺഗ്രസിന്റെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ കൂടിക്കാഴ്ച. അമരീന്ദറിനൊപ്പം വിവിധ കര്‍ഷക സംഘടന പ്രതിനിധികളും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് വിട്ട അമരീന്ദര്‍ സിങ് പഞ്ചാബില്‍ സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമിത് ഷായുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഒരുപക്ഷെ സഖ്യ ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ മാസമായിരുന്നുക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടപ്രകാരം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. പിന്നാലെ കോണ്‍ഗ്രസ് വിട്ട അദ്ദേഹം മറ്റു പാര്‍ട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ അറിയിച്ചു. അതിനുശേഷമാണ്അദ്ദേഹം പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.