കൊണ്ടോട്ടി പീഡനശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ ജൂഡോ ചാമ്പ്യൻ

single-img
26 October 2021

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പീഡനശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ജില്ലാ തലത്തില്‍ ജൂഡോ ചാമ്പ്യനുമാണെന്ന് ജില്ലാ പൊലീസ് മേധാവി. ഇയാൾ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികഅന്വേഷണത്തിൽ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും നേരത്തെ തന്നെ ഈ പെണ്‍കുട്ടിയ്ക്ക് ഇയാളില്‍ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പീഡനശ്രമത്തിനിടെ ആണ്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.