ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തോളം വരില്ല മറ്റൊരു മത്സരവും: മാത്യു ഹെയ്ഡന്‍

single-img
22 October 2021

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ലെന്ന് ഓസീസ് സ്റ്റാർ ഓപ്പണറും നിലവിലെ പാക് കീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. പാകിസ്താന് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമായിരിക്കുമെന്നും ബാബറായിരിക്കും ഇന്ത്യയ്ക്ക് തലവേദനയാവുക എന്നും ഹെയ്ഡന്‍ അഭിപ്രായപ്പെടുന്നു.

‘ഇരു ടീമുകളും കളിക്കുമ്പോൾ വലിയ സമ്മര്‍ദ്ദം മത്സരത്തില്‍ താരങ്ങള്‍ക്കുണ്ടാവും. അതേപോലെതന്നെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലും ഇതേ സമ്മര്‍ദ്ദം ഉണ്ട്. ഈ കാര്യം ഓസ്ട്രേലിയക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും.’

‘ഇന്ത്യയുടെ രാഹുലും റിഷഭും പാകിസ്ഥാന് തീർച്ചയായും കടുത്ത വെല്ലുവിളി ഉയര്‍ത്തും. പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണി രാഹുലായിരിക്കും, അതേസമയം, റിഷഭ് പന്തിന്റെ കൂസലില്ലായ്മയും കളിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും അവസരംകിട്ടുമ്പോഴെല്ലാം എതിര്‍ ബോളിംഗ് നിരയെ പന്ത് തച്ചുതകര്‍ക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്ഥാനും നടത്തുക.’- ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.