ടി20 ലോക കപ്പ് ടീമില്‍ അഴിച്ചുപണികള്‍ വരുന്നു; സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ നിര്‍ദ്ദേശം നൽകി ബിസിസിഐ

single-img
13 October 2021

ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ടി20 ലോക കപ്പ് ടീമില്‍ അഴിച്ചുപണികള്‍ വരുന്നതിന്റെ സൂചനയായി ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ബിസിസിഐ.

ഈ സീസണിൽ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധ നേടിയിരുന്നു. ടൂർണമെന്റിൽ വെറും ഏഴ് മത്സരങ്ങളില്‍ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. അതേസമയം, ലോക കപ്പ് ടീമിലുള്ള മറ്റ് ചില താരങ്ങളുടെ ഫോമില്ലായ്മ കണക്കിലെടുത്ത് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

നിലവിൽ സഞ്ജുവിന് പുറമേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍, കൊല്‍ക്കത്തയുടെ പേസ് ബോളര്‍ ശിവം മാവി എന്നിവരോടും യുഎഇയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.