ഇനി ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപന പ്രസ്താവനയുമായി ചൈനീസ് മുഖപത്രം

single-img
11 October 2021

ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന വീണ്ടും. ഇനിയൊരു ഇന്ത്യ-ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന രീതിയിൽ ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിക്രമിച്ചു അതിർത്തി കൂട്ടാനുള്ള ചൈനീസ് നീക്കം ഇന്ത്യൻ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

അതിർത്തിയിൽ സംഘർഷം കുറക്കാനുള്ള പതിമൂന്നാം സൈനികതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ചൈന സൈനികതല ചർച്ച നടന്നത്. അതിൽ നിലവിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദേശവും ചൈന മുന്നോട്ടുവച്ചില്ലെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.