വീണ്ടും ഇന്ധന വില വർദ്ധനവ്; 18 ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും കൂടി

single-img
11 October 2021

രാജ്യമാകെ വീണ്ടും ഇന്ധന വില വർദ്ധനവ്. നിലവിൽ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നലത്തെ വില വര്‍ദ്ധനയില്‍ മാത്രം തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ ഉള്‍ പ്രദേശങ്ങളിലും ഡീസല്‍ വില നൂറ് രൂപ പിന്നിട്ടിരുന്നു. ഇന്നത്തെ വില വര്‍ദ്ധനയോടെ തിരുവനന്തപുരം നഗരത്തിലും ഇന്ധന വില നൂറ് രൂപ പിന്നിട്ടു.

ഇപ്പോൾ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.23 രൂപയാണ്. കോഴിക്കോട് പെട്രോള്‍ 105.22, ഡീസല്‍ 98.53 രൂപയുമായി. 18 ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് വര്‍ദ്ധിച്ചത്. അതേസമയം, പെട്രോള്‍ വില രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ 110 രൂപയ്ക്ക് മുകളിലെത്തി.