ആരും പുണ്യാളരല്ല; ലഹരി പരീക്ഷിച്ചു നോക്കാത്തതായി ആരുണ്ട്’: ആര്യന് പിന്തുണയുമായി സോമി അലി

single-img
9 October 2021

ബോളിവുഡ് താരം ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സോമി അലി. ഇനിയെങ്കിലും ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണം എന്നും സോമി കുറിക്കുന്നു.

സോമി അലിയുടെ വാക്കുകൾ ഇങ്ങിനെ:

ഈ കാലത്തിൽ ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത് ? ആ കുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കൂ. മയക്കുമരുന്നിന്റെ ഉപയോ​ഗവും ലൈംഗികത്തൊഴിലും ഇവിടെ നിന്നും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട് ഇവയെ നിയമപരമായ വിലക്കാതിരിക്കുക. ആരും പുണ്യാളന്‍മാരല്ല. 15 വയസ്സുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്.

ആന്തോളന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്‌ക്കൊപ്പം വീണ്ടും. എനിക്കതില്‍ കുറ്റബോധമില്ല. കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ നിയമ സംവിധാനങ്ങൾ ഉത്സാഹം കാണിക്കണം. 1971 മുതല്‍ മയക്കുമരുന്നിനെതിരേ അമേരിക്ക പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ താല്പര്യമുള്ളവർക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്‍, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും.