ശോഭാ സുരേന്ദ്രനെ ദേശീയ നിർവാഹക സമിതിയില്‍ ഉൾപ്പെടുത്താതെ ബിജെപി

single-img
7 October 2021

കേരളത്തിൽ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും നിലനിന്നിട്ടും ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി ദേശീയ നിർവാഹക സമിതി പുന:സംഘടിപ്പിച്ചു. മുതിർന്ന നേതാവായ പി കെ കൃഷ്ണദാസ്, ഇ ശ്രീധരൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി സമിതിയിൽ ഉൾപ്പെടുത്തി.

നിലവിൽ ദേശീയ നിർവാഹകസമിതിയിൽ 80 അംഗങ്ങളാണ് ഉള്ളത്. അതേസമയം, നേരത്തേ സമിതിയിൽ ഉണ്ടായിരുന്ന ഒ രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവരേയും ഇത്തവണ ഒഴിവാക്കി. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ സമിതി പുനസംഘടിപ്പിച്ചത്.