ഇവിടെ ഒന്നും നടപ്പിലാക്കാനില്ല, പിന്നെ എന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്; കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതി

single-img
4 October 2021

രാജ്യമാകെ ഇപ്പോഴും കര്‍ഷകസമരങ്ങള്‍ തുടരുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ സ്‌റ്റേ ചെയ്ത ശേഷവും സമരം തുടരുന്ന സാഹചര്യത്തില്‍ ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

കേന്ദ്രം കൊണ്ടുവന്ന കര്‍ഷക നിയമത്തിന്റെ സാധുത കോടതിയ്ക്കല്ലാതെ രാജ്യത്ത് ആര്‍ക്കും നിര്‍ണയിക്കാനാവില്ല, അതുകൊണ്ടുതന്നെ കോടതിയില്‍ കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തിനാണ് അവര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്,’ കോടതി ചോദിച്ചു.

ഒരേ കാര്യത്തിനായി തെരുവില്‍ സമരം ചെയ്യുന്നതും കോടതിയില്‍ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കില്ലെന്നും കിസാന്‍ മഹാപഞ്ചായത്തിന്റെ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും കോടതി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കോടതിയുടെ പരിഗണയിരിക്കുന്ന ഒരു വിഷയത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍, പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാരുടെ സമ്പൂര്‍ണമായ അവകാശമാണോ എന്ന വസ്തുത പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് കോടതി വിലയിരുത്തി.