ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; നേതാക്കളെ തടഞ്ഞ് പോലീസ്

single-img
4 October 2021

യുപിയില്‍ കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്.

ഇയാള്‍ക്ക് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ അവകാശവാദം. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു.

പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശ വാദം. സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. സംഭവം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മരിച്ച കർഷകരുടെ മൃതദേഹവുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ.