സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തിയറ്ററുകൾ തുറക്കാന്‍ അനുമതി

single-img
2 October 2021

കേരളത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സിനിമാ തിയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് ഈ മാസം 25 മുതല്‍ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്.

ആദ്യ ഘട്ടത്തില്‍ അമ്പത് ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് അനുമതി നൽകിയത്. ഇതോടൊപ്പം തന്നെ വിവാഹ ചടങ്ങുകളിൽ അമ്പത് പേർക്ക് പങ്കെടുക്കാൻ അനുമതി നൽകാനും കോവിഡ് അവലോകന സമിതി യോഗത്തിൽ തീരുമാനമായി.

പതിയെ പതിയെ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകൾ നല്‍കാന്‍ തീരുമാനിച്ചത്. ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്. നേരത്തെ അടുത്ത മാസം ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹോട്ടലുകളിൽ അമ്പത് ശതമാനം പേർക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നൽകിയിരുന്നു.