ഇടത് തുടർ ഭരണം എന്നത് കൊവിഡിന്റെ കുഞ്ഞാണ്: രമേശ്‌ ചെന്നിത്തല

single-img
2 October 2021

കോൺഗ്രസിന്റെ നേതാവ് എന്ന പേരിൽ നേതാക്കൾ ഖദർ ഇട്ട് നടന്നാൽ മാത്രം പോരാ യു ഡി എഫിന് വോട്ട് ചെയ്യണമെന്ന് രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ ഇന്ന് കോൺഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സ്വന്തം പാർട്ടിയോട് പ്രവർത്തകർ ആത്മാർത്ഥയും സത്യസന്ധതയും പുലർത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. കേരളത്തിൽ എല്ലാരും അങ്ങനെ വിചാരിച്ചപ്പോൾ എല്ലായിടത്തും തോറ്റു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

താൻ പാർട്ടിയിൽനിന്നും സ്ഥാനങ്ങൾ രാജിവെച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. നേരത്തെ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജി വെയ്ക്കാൻ തീരുമാനിച്ചതാണ്.മൂന്ന് മാസങ്ങൾക്ക് മുൻപ് രാജി നൽകിയതാണ്. ജയ്ഹിന്ദ്ചാനൽ കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയൻ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടർ ഭരണം കൊവിഡിന്റെ കുഞ്ഞാണ്.

മുസ്ലീം ലീഗിൻ്റെ കോൺഗ്രസ് വിമർശനം സദുദ്ദേശപരമാണ്. യു ഡി എഫിൻ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ആ വിമർശനം. നിലവിൽ സംഘടനാ തർക്കങ്ങൾ ഇല്ല. നേതൃത്വവുമായി യോജിച്ചാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.