വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു; അത് ഇപ്പോൾ നിലവിലില്ലെന്ന് എസ്എ ചന്ദ്രശേഖർ

single-img
28 September 2021

നടന്‍ വിജയ്‌ തന്റെ ഫാന്‍സ്‌ സംഘടനയായ മക്കൾ ഇയക്കം പിരിച്ചുവിട്ടതായി പിതാവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച ചെന്നൈ കോടതിയില്‍ അറിയിച്ചു. ”വിജയ് മക്കൾ ഇയക്ക’ത്തിലെ എല്ലാ അംഗങ്ങൾക്കും മുൻകൂർ അറിയിപ്പ് നൽകിയ ശേഷം 28-02-2021 ന് ചെന്നൈയിൽ ഒരു ജനറൽ ബോഡി യോഗം ചേർന്നതായി കോടതിയിൽ സമർപ്പിക്കുന്നു. പ്രസ്തുത യോഗത്തിൽ, വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു” ചെന്നൈ സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയുടെ പിതാവ് പറഞ്ഞു.

”വിജയ് മക്കൾ ഇയക്കം എന്ന ഒരു സംഘടന പിരിച്ചുവിട്ടു, അത് ഇപ്പോൾ നിലവിലില്ല. ഞങ്ങളാരും സംഘടനയിലെ ഭാരവാഹികളല്ല. എന്നാല്‍വിജയ്‍യുടെ ആരാധകരായി തുടരുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 29 ലേക്ക് മാറ്റിയിട്ടുണ്ട്.

തന്റെ മാതാപിതാക്കളായ എസ്എ ചന്ദ്രശേഖർ, ശോഭ ശേഖർ, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്‍റെ പേരിലോ തന്‍റെ ഫാൻസ്‌ ക്ലബ്ബിന്‍റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്.