ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര യാത്രകള്‍ പുനരാരംഭിക്കാന്‍ ഓസ്ട്രേലിയ


2021 അവസാനത്തോടെ രാജ്യാന്തര യാത്രകള്‍ പുനരാരംഭിക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.വൈറസ് വ്യാപനത്തിനെതിരെ വാക്സിനേഷന് നിരക്ക് കൂടുന്നതിനനുസരിച്ച് അതിര്‍ത്തികള്‍ തുറക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നതായി ടൂറിസം മന്ത്രി ഡാന്‍ ടെഹാന് അറിയിച്ചു.
ഇതിനായി വാക്സിന് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ഹോട്ടല്‍ ക്വാറന്റൈന് രഹിത യാത്രകള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തികള്‍ തുറക്കാനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഏതെല്ലാം രാജ്യങ്ങളിലേക്ക് യാത്ര ഉടന്‍ സാധ്യമാകുമെന്നത് ഇപ്പോള്‍ വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയക്കാര്‍ക്ക് വിദേശ യാത്ര പുനരാരംഭിക്കുന്നതിനായി കൂടുതല്‍ പേര് വാക്സിനേഷനായി മുന്നോട്ട് വരണമെന്നും ഡാന്‍ ടെഹാന് പറഞ്ഞു.രാജ്യത്ത് 16 വയസിന് മേല്‍ പ്രായമുള്ള 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുന്നതോടെ വിദേശ യാത്രകള്‍ അനുവദിക്കുമെന്നാണ് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ചുള്ള ദേശീയ പ്ലാന്‍ പറയുന്നത്.