താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്താന്‍; അമേരിക്കയിൽ നടക്കാനിരുന്ന സാർക് യോഗം റദ്ദാക്കി

single-img
22 September 2021

അമേരിക്കയിൽ നടക്കാനിരുന്ന ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കി. ഈ സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യത്തിന് പിന്നാലെയാണ് യോഗം റദ്ദ് ചെയ്തത്.

വരുന്ന ശനിയാഴ്ച ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗമാണ് റദ്ദാക്കിയത്. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശത്തിൽ അഭിപ്രായ ഐക്യം ഉണ്ടായില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ പാക് നിർദേശത്തെ എതിർത്തു. ഇന്ത്യ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നവയാണ് സാർകിലെ അംഗരാജ്യങ്ങൾ.