അനന്തഭദ്രം നോവല്‍ വീണ്ടും ചലച്ചിത്രമാകുന്നു; വരുന്നത് ദിഗംബരന്റെ മറ്റൊരു മുഖം

single-img
22 September 2021

സുനില്‍ പരമേശ്വരന്‍ മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ നോവല്‍ അനന്തഭദ്രം സന്തോഷ് ശിവന്‍ സിനിമയാക്കി മലയാളികൾക്ക് മുന്നിൽ ഒരിക്കൽ എത്തിച്ചിരുന്നു. അന്നത്തെ യുവനിരയിൽ ശ്രദ്ധേയനായ പൃഥ്വിരാജ്, കാവ്യ മാധവന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രം അവളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതേ അനന്തഭദ്രം എ ഇപ്പോൾ വീണ്ടും സിനിമയാകുകയാണ്. രചയിതാവ് സുനില്‍ പരമേശ്വരനാണ് ചിത്രം ഒരുങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ദിഗംബരന്‍ എന്നായിരിയ്ക്കും പുതിയ സിനിമയുടെ പേര്. ഫഹദ് നായകനായ അതിരന്‍ എന്ന സിനിമ സംവിധാനം ചെയ്ത വിവേക് ആണ് ദിഗംബരന്‍ ഒരുക്കുന്നത്.

കൊവിഡ് കാലത്തിനു ശേഷം ധനുഷ് കോടിയിലും ഹിമാലയത്തിലുമാണ് ചിത്രീകരണമെന്നും സുനില്‍ പറഞ്ഞു. 2005 ലായിരുന്നു അനന്തഭദ്രം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

സുനില്‍ പരമേശ്വരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അനന്തഭദ്രം നോവല്‍ വായിച്ചവര്‍ക്ക് സിനിമ ഇഷ്ടമായില്ല.പക്ഷെ ദൈവ വിധിയില്‍. അനന്തഭദ്രം നോവല്‍ ചലച്ചിത്രമാകുന്നു. തിരക്കഥ കഴിഞ്ഞു. ‘ .. പേര് – ദിഗംബരന്‍ – അതിരന്‍ ‘എന്ന മികച്ച സിനിമയുടെ സംവിധായകന്‍ വിവേക്. അണ് ദിഗംബരന്‍ സംവിധാനം ചെയ്യുന്നത് .

കൊറോണ കാലം കഴിത്ത് ധനുഷ്‌കോടിയിലും, ഹിമാലയത്തിലും മാണ് ഷൂട്ടിങ്.. തീരുമാനിച്ചിരിക്കുന്നത്…. ഒരു നോവലിനെ ആധാരമാക്കി രണ്ട് ചലച്ചിത്രം ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തില്‍ ആദ്യമായിട്ട് ആയിരിക്കും ഇത്തരത്തില്‍ ഒരു ചലച്ചിത്രം ഉണ്ടാകുന്നതും.നോവല്‍ വായിക്കത്ത എന്റെ സുഹൃത്തുക്കള്‍ നോവല്‍ വായിച്ച് അഭിപ്രായങ്ങള്‍ എഴുതണം. ദിഗംബരന്റെ മറ്റൊരു മുഖം നമുക്ക് കാണാന്‍ കഴിഞ്ഞേക്കും പ്രാര്‍ത്ഥിക്കണം…!