കാട്ടുപന്നിയെ കൊല്ലാൻ കന്യാസ്ത്രീ ഉൾപ്പെടെ 13 പേർക്ക് ഹൈക്കോടതിയുടെ അനുമതി

single-img
18 September 2021

സംസ്ഥാനത്തെ കോഴിക്കോട്, വയനാട് ജില്ലകളിൽ കാട്ടുപന്നിയെ കൊല്ലാൻ കന്യാസ്ത്രീ ഉള്‍പ്പെടെ 13 പേർക്ക് ഹൈക്കോടതിയുടെ അനുമതി . കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിനാല്‍ മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിക്കാണ് കോടതിയുടെ അനുമതി ലഭിച്ചത്.

വി ഫാം എന്ന് പേരുള്ള കർഷക സംഘടനയുടെ നേതൃത്വത്തിലായിരുന്നു സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. ഈ കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥയാണ് ഉള്ളത്.

കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി.