സ്വകാര്യമേഖലയില്‍ 75,000 തൊഴിലവസരം ലക്‌ഷ്യം; പ്രവര്‍ത്തനങ്ങളുമായി യുഎഇ

single-img
13 September 2021

യു എ ഇ അടുത്ത 50 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി 2400 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ സ്വകാര്യമേഖലയില്‍ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികാരികള്‍ അറിയിച്ചു.

പുതിയ തീരുമാന പ്രകാരം വിദ്യാര്‍ഥികള്‍ക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിര്‍ഹം മാറ്റിവെക്കും. സർക്കാരിന്റെ കൂടി സഹകരണത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുട്ടികള്‍ക്കായി പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, ബിസിനസ് ആരംഭിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദ്യകാലവിരമിക്കല്‍ പദ്ധതികള്‍ എന്നിവ ഉൾപ്പെടുത്തും .

രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥ വാര്‍ത്തെടുക്കുന്നത് ദേശീയ ഉത്തരവാദിത്വമാണെന്ന ആശയത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് യു എ ഇയുടെ കാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.