ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെ ബിജെപി അക്രമം; പ്രതിഷേധം രേഖപ്പെടുത്തി കെകെ ശൈലജ

single-img
9 September 2021

ബിജെപി പ്രവര്‍ത്തകര്‍ ത്രിപുരയിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സിപി എം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണെന്നും ശൈലജ തന്റെ ഫേസ്ബുക്കില്‍ എഴുതി.

‘ജയ് ശ്രീ റാം’ എന്ന വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പടെ ആക്രമണം അഴിച്ചുവിട്ടതെന്നും ശൈലജ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ത്രിപുരയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ക്കുനേരെ ബിജെപി നടത്തിയ വ്യാപകമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്.

ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്. മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാറിനെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്.