എടാ, എടി വിളികള്‍ പാടില്ല; ജനങ്ങളുമായി ഇടപെടുമ്പോള്‍ പോലീസ് മാന്യമായ ഭാഷ പ്രയോഗിക്കണം: ഹൈക്കോടതി

single-img
3 September 2021

പൊതുജനത്തോട് പോലീസിറെ പെരുമാറ്റത്തില്‍ വിമര്‍ശനം ഉന്നയിച്ച് കേരളാഹൈക്കോടതി. ജനങ്ങളോട് ഇടപെടുമ്പോള്‍ പോലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെമെന്നും എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല എന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. സംസ്ഥാനത്തെ പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയില്‍ കോടതിയുടെ നടപടി.