അടിവസ്ത്രം മാത്രം ധരിച്ച് ബിഹാര്‍ എംഎല്‍എ ട്രെയിനില്‍; വയറിന് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം

single-img
3 September 2021

ട്രെയിനിന്റെ ഉള്ളില്‍ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ചുറ്റിക്കറങ്ങിയ ബിഹാറില്‍ നിന്നുള്ള ജെഡിയു എംഎല്‍എയുടെ യാത്ര വിവാദമാകുന്നു. ജെഡിയുവിന്റെ എംഎല്‍എയായ ഗോപാല്‍ മണ്ഡലാണ് തേജസ് രാജധാനി എക്‌സ്പ്രസ്സിലെ എസി കംപാര്‍ട്ട്‌മെന്റില്‍ വളരെ അപമാനകരമായ രീതിയില്‍ പെരുമാറി വിമര്‍ശനം വിളിച്ചുവരുത്തിയത്.

പാറ്റ്‌നയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എംഎല്‍എയുടെ യാത്രയ്ക്കിടയില്‍ സഹയാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസും ടിക്കറ്റ് എക്‌സാമിനറും സംഭവത്തില്‍ ഇടപെദുകയും ചെയ്തു. എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു. അതേസമയം, തനിക്ക് വയറിന് നല്ല സുഖമില്ലാത്തത് കൊണ്ടാണ് ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച് ട്രെയിനില്‍ നടന്നതെന്ന് ഗോപാല്‍ മണ്ഡല്‍ വിശദീകരിച്ചു.

ഇതോടൊപ്പം തന്നെ സ്ത്രീകള്‍ക്കിടയിലൂടെയാണ് എംഎല്‍എ ഇത്തരം വസ്ത്രം ധരിച്ച് നടന്നതെന്ന് ആരോപണവും ഗോപാല്‍ മണ്ഡല്‍ നിഷേധിക്കുകയുണ്ടായി. താന്‍ യാത്രചെയ്ത കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഗോപാല്‍ മണ്ഡല്‍ പറയുന്നത്. താന്‍ ട്രെയിനില്‍ കയറിപ്പോള്‍ വയറിന് സ്തംഭനം ഉണ്ടായതായും ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെയാണ് ഈ രീതിയില്‍ വസ്ത്രം ധരിച്ചതെന്നുമാണ് മണ്ഡല്‍ വിശദീകരിക്കുന്നത്.

സംഭവം വിവാദമായപ്പോള്‍ ഗോപാല്‍ മണ്ഡലിന്റെ പെരുമാറ്റത്തില്‍ കനത്ത വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. സംസ്ഥാന മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എയുടെ പെരുമാറ്റത്തില്‍ ശ്രദ്ധകൊടുക്കണമെന്നും ആര്‍ജെഡി സൂചിപ്പിച്ചു.