വാരിയംകുന്നൻ സിനിമയാക്കുന്നതില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

single-img
1 September 2021

മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാര്‍ കലാപത്തിലെ വീര നായകനായ വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ നിന്നും നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി.

ചിത്രത്തിന്റെ നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്നാണ് സൂചനകള്‍. ചിത്രം പ്രഖ്യാപിച്ച് ഇപ്പോള്‍ ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ അറിയിക്കുന്നത്.

ഇതോടെ കേരളത്തില്‍ വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിന് അവസാനമുണ്ടായിരിക്കുകയാണ്. നേരത്തെ ഈ സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും സംഘപരിവാര്‍ സംഘടനകളില്‍ നിന്നും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. വാരിയം കുന്നന്‍ ശരിയായ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്.