ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ ആറ് തദ്ദേശ സ്വയംഭരണ വാർഡുകളിൽ കർശന ലോക്ക്ഡൗൺ

single-img
25 August 2021

സംസ്ഥാനത്ത് വൈറസ് വ്യാപനം തീവ്രമായി തുടരുന്നതിനാല്‍ ആറ് തദ്ദേശ സ്വയംഭരണ വാർഡുകളിൽ കർശന ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. ഇതില്‍ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളാണ് ഉലപ്പെടുക.

ഇവിടെ ഇന്ന് അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നിലവില്‍ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം.

നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്‌ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഇവ തുറന്നു പ്രവർത്തിക്കാം.