ജയലളിതയുടെ ജീവിതം പറയുന്ന കങ്കണയുടെ ‘തലൈവി’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
23 August 2021

നടിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം ‘തലൈവി’ തിയറ്ററുകളിലേക്ക് എത്തുന്നു. വൈറസ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയ പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മാസം10ന് ചിത്രം തിയറ്ററുകളിലെത്തും. 2019 നവംബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. പക്ഷെ രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു.