അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി കാനഡയും യുഎഇയും

single-img
21 August 2021

ഭീകര സംഘടനയായ താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാന്‍ വിടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നറിയിച്ച് കാനഡയും യു എ ഇയും. നിലവില്‍ അമേരിക്ക ആവശ്യപ്പെട്ട പ്രകാരമാണ് ഇരു രാജ്യങ്ങളും പ്രഖ്യാപനം നടത്തിയത്. യുഎസോ മറ്റ് സഖ്യരാഷ്ട്രങ്ങളോ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ വിഭാഗം മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച 175 അഫ്ഗാനികളെയും 13 വിദേശ പൗരന്മാരെയും കാനഡ സ്വന്തം നിലയില്‍ ഒഴിപ്പിച്ചിരുന്നു. തങ്ങള്‍ ഈ അടിയന്തിര സാഹചര്യത്തില്‍2 0000 അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനുള്ള സഹായം നല്‍കുമെന്നും കഴിഞ്ഞയാഴ്ച കാനഡ ഉറപ്പ് നല്‍കിയിരുന്നു.