ഡീഗോ മറഡോണ മെമ്മോറിയല്‍ ടർഫ് ഡോ . ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

single-img
19 August 2021

പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എം എല്‍ എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഡി എസ് ഒ സതീഷ് കുമാര്‍ സ്വാഗതവും ഹരിദാസ് കായാരത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ടീമും പരിയാരം യങ്സ്റ്റേഴ്സും തമ്മിലുള്ള സൗഹൃദമത്സരം സംഘടിപ്പിച്ചു.

ടൂര്‍ണമെന്റിന്റെ കിക്കോഫ് സേവ്യര്‍ ചിറ്റിലപ്പിള്ളി എം. എല്‍.എ.യും സമ്മാനദാനം ജി പൂങ്കുഴലി ഐ പി എസും നിര്‍വ്വഹിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സമീപവാസികളായ ദമ്പതിമാര്‍ കാച്ചപ്പിള്ളി പൈലിക്കും ഭാര്യക്കുമുള്ള ധനസഹായം ഉദ്ഘാടനവേളയില്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.