14ാം വയസ് മുതല്‍ ട്രെയിൻ ഓടിക്കാൻ തുടങ്ങി ;വ്യാജ ലോക്കോ പൈലറ്റുകള്‍ പോലീസ് പിടിയില്‍

single-img
15 August 2021

ലോകോ പൈലറ്റായി മൂന്ന് വർഷത്തോളം ട്രെയിൻ ഓടിച്ച യുവാക്കൾ ഓട്‌സിൽ പിടിയിൽ. ഈറോഡ് റെയിൽവെ സ്റ്റേഷനിൽവെച്ച് പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ 17ഉം 22ഉം വയസുള്ള രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്.

ലോകോ പൈലറ്റിന്‍റെ വേഷത്തിൽ യുവാക്കളെ കൈവശം പതാകയും നെയിംബാഡ്ജും, ലോകോ പൈലറ്റ് മാർ ഉപയോഗിക്കുന്ന ടോർച്ച് ലൈറ്റും ഉള്‍പ്പെടെകണ്ടതോടെ റെയില്‍വേ പോലീസ് സംശയം തോന്നിയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള യുവാവും 22കാരനായ ഇസ്രാഫിലും ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

ഇതില്‍ 17കാരൻ കഴിഞ്ഞ മൂന്നുവർഷമായി ട്രെയിൻ ഓപ്പറേറ്റ് ചെയ്തിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. അതേസമയം, ഇസ്രാഫിൽ കഴിഞ്ഞ മൂന്ന് മാസമായി എൻജിൻ പ്രവർത്തിപ്പിച്ചിരുന്നുപശ്ചിമ ബംഗാളിൽ നിന്ന് ജോലി തേടി കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ് തങ്ങൾക്ക് പരിശീലനം നൽകിയിരുന്നെന്ന് ഇവർ സമ്മതിച്ചു.പശ്ചിമ ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ്, ഇരുവർക്കും അസിസ്റ്റന്‍റ് ലോകോ പൈലറ്റായി പരിശീലനം നൽകുകയായിരുന്നു. അതിന് ശേഷം തനിക്ക് പകരം ഇരുവരെയും കൊണ്ട് എൻജിൻ പ്രവർത്തിപ്പിക്കുകയും ചെയ്തു.

ആദ്യം ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും ഇവർ കൈകാര്യം ചെയ്തിരുന്നു. ആർപിഎഫ് വൃത്തങ്ങൾ പറയുന്നു.ഇപ്പോള്‍ പിടിയിലായവരില്‍ പ്രായപൂർത്തിയാകാത്തയാൾ 14ാം വയസ് മുതലാണ് ട്രെയിൻ ഓടിക്കാൻ തുടങ്ങിയത്.