രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

single-img
14 August 2021

കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നാളെ നടക്കുന്ന 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമാകെ ഇതുവരെ 50 കോടി ജനങ്ങള്‍ക്ക് വാക്സിൻ നൽകാനായത് വലിയ നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും രാഷ്ട്രപതി പ്രസംഗത്തിനിടെ പറഞ്ഞു സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം തന്നെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിംപിക്സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും പറഞ്ഞു.