വസ്ത്ര ബ്രാൻഡ് ചെയ്ത പരസ്യത്തില്‍ ഓണസദ്യയ്ക്ക് വാഴയിലയില്‍ ഇഡ്ഡലിയും ദോശയും; ട്രോളുകളുമായി മലയാളികൾ

single-img
13 August 2021

രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെ സംബന്ധിച്ച് ഓണം എന്നത് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍തോതില്‍ കേരളത്തിലും മലയാളികള്‍ക്കും വിറ്റഴിക്കാനുള്ള ഒരവസരമാണ്. ഓണം ആകുന്നതോടെ ഡിജിറ്റല്‍ ആഡ്വട്ടൈസ്‌മെന്റം വീഡിയോ പരസ്യങ്ങളുമായി ഒട്ടെല്ലാബ്രാന്‍ഡുകളും എത്തുകയും ചെയ്യും. അത്തരത്തില്‍ ഈ ഓണത്തിന് ഒരു ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ എന്ന വസ്ത്ര ബ്രാന്‍ഡുംപോസ്റ്റ് ചെയ്തു..

പക്ഷെ വസ്ത്ര നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല മലയാളികളില്‍ നിന്നും പ്രതികരണം ലഭിച്ചത്.കസവ് എന്ന് തോന്നിപ്പിക്കുന്ന ചുരിദാര്‍ ധരിച്ച രണ്ട് സ്ത്രീകള്‍ ഓണസദ്യ കഴിക്കുന്നതായിരുന്നു അവരുടെ ചിത്രം. അവരുടെ മുന്‍പില്‍ വിളമ്പിയിരിക്കുന്ന സദ്യയില്‍ ചോറും, സാമ്പാറും, പപ്പടവും, അവിയലും ഒന്നുമില്ല എന്നത് പോകട്ടെ, പകരം ഉള്ളത് ദോശയും ഇഡ്ഡലിയും.

ഇവയ്ക്ക് കഴിക്കാന്‍ ആയുള്ള സാമ്പാറും, ചട്‌നിയുംകൂടി വാഴയിലയില്‍ വിളമ്പിയിട്ടുണ്ട്. എന്തായാലും ഓണം കളക്ഷന്‍ എന്ന പേരില്‍ ഉള്ള ചിത്രത്തില്‍ മലയാളികള്‍ പൊങ്കാല തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ പിന്‍വലിച്ചു എങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

https://www.facebook.com/cottonsjaipurKCPL/photos/a.183729516758789/410214977443574