അഭിനയജീവിതത്തിന്റെ 50 വര്‍ഷം: മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് കെ സുരേന്ദ്രന്‍

single-img
12 August 2021

വെള്ളിത്തിരയിൽ അഭിനയജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ പ്രിയനടൻ നടന്‍ മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ മാസം ആറിനായിരുന്നു മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത് .

‘അഭിനയജീവിതത്തില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’ എന്ന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കിൽ പറഞ്ഞു.

അതേസമയം, മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷം വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.

https://www.facebook.com/KSurendranOfficial/photos/pcb.4281494165268520/4281486601935943/