ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പ്രത്യക്ഷപ്പെടുന്നത് ഇനിയും തുടരും; മുന്നറിയിപ്പുമായി വുഹാന്‍ ലാബ് മേധാവി


പല ലോക രാജ്യങ്ങളിലും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളപോലെ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പ്രത്യക്ഷപ്പെടുന്നത് ഇനിയും തുടരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ‘ബാറ്റ് വുമണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയും പകര്‍ച്ചവ്യാധി വിദഗ്ധയമായ ഷി സെന്ഗ്ലിയാണ്ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അതുകൊണ്ടുതന്നെ ജനങ്ങള്‍ കോവിഡിന്റെ പുതുതായി ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിക്കിന് കീഴിലുള്ള ഹെല്‍ത്ത് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെ അവര്‍ അറിയിച്ചു.
ഒരു പ്രത്യേക ഇനം വവ്വാൽ സാർസുമായി ബന്ധമുള്ള കോവിഡ് വൈറസിന്റെ പ്രകൃത്യായുള്ള സംരക്ഷണ കേന്ദ്രമാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ ഇവര്‍ പറഞ്ഞിരുന്നു. നിലവില്‍ 10 ചൈനീസ് പ്രവിശ്യകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ കോവിഡ് വകഭേദങ്ങളെ തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രവിശ്യകളിലും ചൈന ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി.