പോലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഭീഷണി

single-img
10 August 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം. തലസ്ഥാനത്തെ ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്. പോലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അന്വേഷണത്തിൽ കോട്ടയത്ത് നിന്നാണ് ഫോണ്‍ വിളി എത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു