ഇ ബുൾ ജെറ്റ് വിവാദം: ആരാധകരുടെ സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കാന്‍ പോലീസ്

single-img
10 August 2021

വിവാദമായ ഇ ബുൾ ജെറ്റ് വ്ലോഗര്‍മാരുടെ ആരാധകരുടെ സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ. ഇവരെ അനുകൂലിക്കുന്ന പേരില്‍ അസഭ്യം പറയുന്നവർ കുട്ടികളായാലും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനം നടത്തിയതിനും എബിൻ, ലിബിൻ സഹോദരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇന്ന് ഇവര്‍ കോടതിയില്‍ നിന്നും കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പ്രതികൾക്കെതിരെ കൂടുതല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, വ്ലോഗര്‍മാര്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന നെപ്പോളിയൻ എന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. സംസ്ഥാന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 53 (1എ) പ്രകാരമാണ് നടപടി.