പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്; പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ ബി ഗോപാലകൃഷ്ണൻ

single-img
8 August 2021

മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഒളിംപ്യൻ പി ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സർക്കാരിനെതിരെ രൂക്ഷവിമർനവുമായി ബിജെപി. ഒളിംപിക്സിലെ മലയാളി സാന്നിധ്യത്തെ കേരള സർക്കാർ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും ശ്രീജേഷിനെ കേരള സർക്കാർ ഇതു വരെ ആദരിച്ചില്ലെന്നും ബി ഗോപാലകൃഷ്ണൻ .

അതേസമയം, മറ്റു സംസ്ഥാന സർക്കാരുകൾ ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിച്ചെന്നും ബി.ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളമായിരുന്നു, പക്ഷെ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്.

പിണറായിക്ക് മത രാഷ്ട്രീയ തിമിരമാണെന്നും ശ്രീജേഷിനോട് ജുനൈദ് ഫോബിയ ആണെന്നും പറഞ്ഞ ഗോപാലകൃഷ്ണൻ സിപിഎമ്മുകാർക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്നും ശ്രീജേഷിനെ അവഗണിക്കുന്നതിന് പിന്നിൽ ഹിഡൻ അജണ്ടയാണെന്നും ആരോപിക്കുകയുണ്ടായി.

ശ്രീജേഷിന് പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന് അഞ്ച് കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ശ്രീജേഷ് ഒരു ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാർഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോൾ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.