ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര; നീരജ് ചോപ്രയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോ

single-img
8 August 2021

രാജ്യത്തിന് ആദ്യമായി അത്‌ലറ്റിക്‌സ് മേഖലയില്‍ സ്വര്‍ണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങള്‍ക്കിടെ സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോയും. അടുത്ത ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘അഭിനിവേശം, കഠിനാധ്വാനം, തിരികെ വരവിലൂടെ നേട്ടം കൊയ്യാമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. നിങ്ങള്‍ വരാനിരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകും..അഭിനന്ദനങ്ങള്‍ നീരജ് എന്നും ഇന്‍ഡിഗോ സിഇഒ രന്‍ജോയ് ദത്ത അറിയിച്ചു.

‘നിങ്ങള്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷം തോന്നി. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങളുടെ ഫ്‌ലൈറ്റുകളിലൊന്നില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ എല്ലാ ഇന്‍ഡിഗോ ജീവനക്കാരും ശരിക്കും അഭിമാനിക്കുമെന്ന് എനിക്കറിയാം. എല്ലാ വിനയത്തോടും കൂടി, ഒരു വര്‍ഷത്തേക്ക് ഇന്‍ഡിഗോയില്‍ നിങ്ങള്‍ക്ക് സൗജന്യ വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം നേരത്തെ നീരജീന് കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. നീരജിന് ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്.