‘കേശു ഈ വീടിന്റെ ഐശ്വര്യ’ത്തിലും ഈശോയിലെ ‘ശ’ ഉണ്ട്; നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

single-img
7 August 2021

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. നാദിര്‍ഷായുടെ ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നതായി കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

ഇപ്പോള്‍ കേശു ഈ വീടിന്റെ ഐശ്വര്യത്തിലും ഈശോയിലെ ‘ശ’ ഉണ്ട്. ശോ എന്നത് ശു എന്നാക്കി അതിനെ ഒരു ഹാസ്യരൂപത്തിലാക്കിയതായും സംവിധായകന്‍ നാദിര്‍ഷായുടെ ഈ രണ്ടു സിനിമകളും സര്‍ക്കാര്‍ നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി വരുന്ന ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

ഒരു സിനിമ എടുക്കുമ്പോള്‍ സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.