പുരുഷ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി

single-img
5 August 2021

ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. ഫൈനലിൽ റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ആരംഭത്തിൽ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കായില്ല.നേരത്തെ രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. പിന്നീട് രണ്ട് പോയിന്റ് സ്വന്തമാക്കിയ രവികുമാര്‍ ചെരുത്തു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സെമിയിൽ നൂറിസ്ലാം സനയേവിനെ തോല്‍പ്പിച്ചായിരുന്നു രവുകുമാര്‍ ഫൈനലില്‍ കടന്നിരുന്നുത്. ഇന്നത്തെ നേട്ടത്തോടെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.