കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപനത്തിന് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം; തെരഞ്ഞെടുക്കപ്പെട്ടാല്‍ 15ലക്ഷം രൂപ സമ്മാനം


രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്‌ഐ)ത്തിനായി അനുയോജ്യമായ പേര് നിര്‍ദേശിച്ച് സമ്മാനം നേടാന്‍ ഇഗള്‍ക്കും അവസരം. രാജ്യത്തെ പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ഈ സ്ഥാപനത്തിനായി പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയാണ് നിര്‍ദേശിക്കേണ്ടത്.
മികച്ചവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പേരും, ടാഗ്‌ലൈനും ലോഗോയും നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനം നല്‍കുക. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തിയതി അടുത്ത മാസം 15 ആണ്.
പൂര്‍ണ്ണമായും ഒരു ഡവലപ്പ്‌മെന്റ് ബാങ്ക് ആയിട്ടാകും പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. കേന്ദ്രധനമന്ത്രാലയമാണ് ഈ മത്സരത്തെക്കുറിച്ച് അറിയിപ്പ് പുറത്തുവിട്ടത്.
https://www.mygov.in/task/name-tagline-and-logo-contest-development-financial-institution/