വെറും മുപ്പതാം വയസ്സില്‍ തന്നെ വിരാട് കോലി ഇതിഹാസമായിരിക്കുന്നു; പ്രശംസയുമായി യുവരാജ്

single-img
20 July 2021

അന്താരാഷ്‌ട്ര കരിയറില്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണെങ്കിലും കുട്ടി ക്രിക്കറ്റായ \ ടി20 റണ്‍വേട്ടയില്‍ കോലിയാണ് ഒന്നാമത്. സമകാലിക കായിക ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററും കൂടിയാണ് കോലി.കോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്.

കോലി ഇപ്പോള്‍ അദേഹത്തിന്റെ വെറും മുപ്പതാം വയസില്‍ തന്നെ ഇതിഹാസമായി മാറിയതായി യുവരാജ് സിംഗ് പറയുന്നു. ക്രിക്കറ്റ് താരം എന്ന നിലയില്‍ കോലി സ്വന്തമാക്കിയ വളര്‍ച്ച കാണുന്നത് തന്നെ വളരെ സന്തോഷിപ്പിക്കുന്നതായും വിരമിക്കുമ്പോള്‍ അദ്ദേഹം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എല്ലാവര്‍ക്കും മുകളിലായിരിക്കുമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

‘ഓരോ മത്സരങ്ങളിലും അവന് അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം അവന്‍ നന്നായി അത് ഉപയോഗിച്ചു. അത് തന്നെയാണ് വളരെ ചെറുപ്പത്തില്‍ത്തന്നെ ലോകകപ്പ് ടീമിലേക്ക് അവനെ പരിഗണിക്കാനും കാരണം. ആ സമയത്ത് ദേശീയ ടീമിലേക്ക് രോഹിത് ശര്‍മ്മ ,കോലി എന്നിവരായിരുന്നു അവസരം തേടിയിരുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് കോലിയായിരുന്നു. അതിനാലാണ് കോലിക്ക് ഇടം നേടിക്കൊടുത്തത്.

ഇപ്പോള്‍ പക്ഷെ രണ്ട് പേര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ പരിശീലനം നടത്തിയാണ് അവന്‍ വളര്‍ന്നുവന്നത്. കഠിനാധ്വാനിയായ താരമാണവന്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ വളരെ കര്‍ക്കശക്കാരനാണവന്‍. കോലി സ്‌കോര്‍ നേടുമ്പോള്‍ ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അതില്‍ കാണുന്നുണ്ട്. അതാണ് അവന്റെ മനോഭാവം.’- യുവരാജ് പറഞ്ഞു. പറയുന്നു.

‘മിക്കവാറും താരങ്ങളും വിരമിച്ച ശേഷമാണ് ഇതിഹാസമെന്ന വിശേഷണത്തിന് അര്‍ഹനാവുന്നത്. പ്പക്ഷേ ഇവിടെ തന്റെ മുപ്പതാം വയസില്‍ത്തന്നെ കോലി ഈ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ്. മികച്ച ഉയരത്തില്‍ത്തന്നെ അവന്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയും അവന്റെ മുന്നില്‍ ഒരുപാട് സമയം കിടപ്പുണ്ട്’- യുവരാജ് പറഞ്ഞു.