വിവാഹം ഞാൻ എടുത്ത തീരുമാനം; ഡിവോഴ്സ് പൊരുതി നേടിയത്: സാധിക വേണുഗോപാൽ

single-img
20 July 2021

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് സിനിമ – ടെലിവിഷൻ താരമായ സാധിക വേണുഗോപാൽ. ഇവർ തന്റെ ജീവിതത്തിൽ എടുത്ത ഒരു മികച്ച തീരുമാനത്തെകുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ.

വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന ജോസഫൈന്റെ വിഷയത്തെ കുറിച്ച് ഒരു ചാനലിൽ അഭിമുഖത്തതിൽ സംസാരിക്കവെയായിരുന്നു സ്വന്തം ജീവിതത്തിൽ നടന്ന വിവാഹമോചനത്തെക്കുറിച്ച് സാധിക പറയുന്നത്. അതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയത്. “ഞാൻ എന്റെ തീരുമാനം എടുക്കാൻ വല്ലാതെ ലേറ്റ് ആയി എന്നാണ് പറയുന്നത്. കാരണം ഞാൻ വിവാഹം കഴിഞ്ഞു, എന്നാൽ വിവാഹത്തിന് മുൻപേ തന്നെ എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എന്നാൽ, സാധാരണ എല്ലാവരും ചിന്തിക്കുന്ന പോലെ രണ്ടുസ്ഥലങ്ങളിൽ നിന്നതുകൊണ്ടാകാം പ്രശ്നങ്ങൾ എന്നാണ് കരുതിയത്.

എന്റേത് തീർച്ചയായും നൂറു ശതമാനം ഞാൻ എടുത്ത തീരുമാനം താന്നെയായിരുന്നു വിവാഹം. ആ കാര്യത്തിൽ മറ്റാരെയും എനിക്ക് അക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല. എന്നാൽ ആ വ്യക്തി എന്തായിരുന്നോ, ആ വ്യക്തി ആയിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോൾ. ഒരു പേപ്പറിലേക്ക് സൈൻ ചെയ്യുമ്പോളേക്കും ആ വ്യക്തി മൊത്തമായി അങ്ങു മാറുകയാണ്. പിന്നാലെ അവിടെ ഒരുപാട് റൂൾസും കാര്യങ്ങളും എത്തിച്ചേർന്നു.

ഇവയൊക്കെ വിവാഹം കഴിയുമ്പോൾ മാറും എന്നാണ് ആദ്യം കരുതിയിരുന്നത്. എനിക്കുള്ള ഒരു സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു അത്. പിന്നാലെ ഞങ്ങൾ ഒരു വർഷം സംസാരിച്ചു. ഇതിനെല്ലാം ശേഷമാണ് ഞങ്ങൾ പരസ്പരം ഓക്കേ ആണെന്ന് ബോധ്യമായപ്പോൾ വീട്ടിൽ പറഞ്ഞു ഞാൻ ഓക്കേ ആണ് ഈ ബന്ധം മതിയെന്ന്.

ജീവിതം തുടങ്ങിയ ശേഷം വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാൻ ഡിവോഴ്സ് തരില്ല എന്നായിരുന്നു ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാൻ ശ്രമിക്കുന്നു എന്നാണ്.എന്തുണ്ടായാലും വിവാഹമോചനം തരില്ല എന്ന നിലപാടിലായിരുന്നു ആ വ്യക്തി.നാം ഒരു ബന്ധവും തുടങ്ങുന്നത് അത് വേർപിരിയാൻ വേണ്ടിയിട്ടല്ല. മറിച്ചു ജീവിതകാലം മുഴുവനും കൂടെ നിൽക്കുന്നതിന് വേണ്ടിയാണ് ആ ബന്ധം തുടങ്ങുന്നത്.

മുൻപോട്ട് എത്രകാലം കൂടെ നിൽക്കാൻ കഴിയും എന്ന് മാത്രമാണ് എന്നാണ് നമ്മൾ ചിന്തിക്കുന്നത്. അവിടെ ഞാനും മാക്സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ജീവിതത്തിൽ ഓരോ പ്രശ്നങ്ങളും വരുമ്പോൾ, എനിക്ക് കൗൺസിലിംഗും കാര്യങ്ങളും ഉളളതുകൊണ്ട് കാര്യങ്ങൾ ആ വ്യക്തിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.

കരിയറിൽ പീക്കിൽ എത്തി നിന്ന സമയത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷം അവസരം വന്നെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിനു വേണ്ടി നിന്ന ആളാണ് ഞാൻ. സിനിമാ അഭിനയവും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്നത് കൊണ്ടാണ് കുടുംബജീവിതം മതി എന്ന തീരുമാനത്തിൽ ഞാൻ എത്തുന്നത്. ചാനലുകളിൽ കുക്കറി ഷോ മാത്രമായിരുന്നു ആ കാലങ്ങളിൽ ഞാൻ ചെയ്തിരുന്നത്. വീട്ടിൽ നിന്നുള്ള പ്രെഷർ അത്രത്തോളമായിരുന്നു. എങ്കിലും ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു.

എന്നാൽ ഇടയ്ക്ക് ഞാൻ ഒന്ന് ഡൌൺ ആയാപ്പോൾ ആളെന്നെ പിന്തുണച്ചില്ല. ആ സമയവും വീട്ടുകാർ ആയിരുന്നു ഒപ്പം നിന്നത്. വിവാഹ ജീവിതത്തിൽ അടിസ്ഥാന ആവശ്യം എന്ന് പറയുന്നത് ലവും കെയറും ആണ്. എനിക്ക് ഇടക്കാലത്തിൽ ഒരു ലിഗ്മെന്റ് ഫ്രാക്ച്ചർ ഉണ്ടായ സമയത്തുപോലും എനിക്ക് പിന്തുണ നൽകിയില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് ചെയ്തത്. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് എന്തിനാണ് ഒരാൾ കൂടെ എന്ന്. ആള് തിരക്കിലാണ് എന്നറിയാം, എങ്കിലും നമ്മുടെ മനസ്സിൽ ഒരു ചിന്ത വരുമല്ലോ. അങ്ങനെയാണ് ഒറ്റയ്ക്ക് മതി എന്ന് തീരുമാനിക്കുന്നത്.’