ഗൂഢാലോചനയിലൂടെ രാജ്യത്തിന്‍റെ വികസനം പാളം തെറ്റിക്കാൻ കഴിയില്ല: അമിത് ഷാ

single-img
19 July 2021

ഇതിനോടകം വിവാദമായി മാറിയ പെഗാസസ് ഫോൺ ചോർത്തൽവിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഗൂഢാലോചന നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ വികസനം പാളം തെറ്റിക്കാൻ കഴിയില്ലെന്ന് അമിത ഷാ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന മൺസൂൺ കാല പാർലമെന്‍റ് സമ്മേളനം രാജ്യത്തിന്‍റെ പുരോഗതിക്ക് പുതിയ മാനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഫോൺ ചോർത്തൽ വിവാദം മാത്രം ചർച്ചയാക്കുന്നതിലൂടെ ലോക വേദിയിൽ ഇന്ത്യയെ അപമാനിക്കാനും, വികസന പാത പാളം തെറ്റിക്കുകയും ചെയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. രാജ്യത്തെ കൃഷിക്കാർ, ചെറുപ്പക്കാർ, സ്ത്രീകൾ, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകൾ സഭയില്‍ ചർച്ചയ്ക്ക് എടുക്കുന്നുണ്ട്.

ഇത്തവണ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറയുന്നു. പക്ഷെ ഇത് ഇഷ്ടപ്പെടാൻ കഴിയാത്ത ശക്തികളുണ്ട്. അവരാകട്ടെ ദേശീയ പുരോഗതിയെ വഴിതെറ്റിക്കാനും ആഗ്രഹിക്കുന്നു. ഈ ആളുകൾ ആരുടെ പാട്ടിനൊപ്പമാണ് നൃത്തം ചെയ്യുന്നത്, അവര്‍ വീണ്ടും ഇന്ത്യയെ മോശപ്പെടുത്തി കാണിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

നിഷ്‌കളങ്കമായ കോൺഗ്രസ് ഈ ബാൻഡ്‌വാഗനിലേക്ക് ചാടുന്നത് അപ്രതീക്ഷിതമല്ല. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിൽ കോണ്‍ഗ്രസിന് നല്ല മുൻകാല അനുഭവമുണ്ട്, രാജ്യത്തിന്‍റെ പാർലമെന്റിൽ ചര്‍ച്ചയ്ക്ക് വരുന്ന പുരോഗമനപരമായ എന്തും പാളം തെറ്റിക്കാൻ അവർ ശ്രമിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.