ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്; അറവുശാലാ നിരോധനത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി

single-img
17 July 2021

ഉത്തരാഖണ്ഡിൽ സർക്കാർ ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ചതിനെതിരെ ഹൈക്കോടതി.
ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക എന്ന് പറഞ്ഞ കോടതി മാംസനിരോധനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ആര്‍ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം. ‘ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയുമെന്നും കോടതി ചോദിച്ചു.

ഹർജിയുടെ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്നമാണെന്നും ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കോടതി പറഞ്ഞു. നാളെ സര്‍ക്കാര്‍ ആരും മാംസം കഴിക്കരുത് എന്ന് പറയുമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് കേസിന് കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു.