യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കി സാനിയ മിര്‍സ

single-img
15 July 2021

ഇന്ത്യയുടെ അന്തർദേശീയ ടെന്നീസ് താരവും ആറ് തവണ ഗ്രാൻഡ്സ്ലാം ജേതാവുമായ സാനിയ മിർസയ്ക്ക് യു എ ഇ ഗോൾഡൻ വിസ. സാനിയയ്ക്കും ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്കിനുമാണ് 10 വർഷത്തെ യു എ ഇ ഗോൾഡൻ വിസ’ അഥവാ ദീർഘകാല റെസിഡൻസ് വിസ ലഭിച്ചത്. ഈ വിസ സ്വന്തമെങ്കിൽ ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ ഒരു വിദേശിക്ക് താമസിക്കാനും പഠിക്കാനും ജോലിചെയ്യാനും ദീർഘകാല താമസത്തിന് അനുമതിയും അവിടെ ലഭിക്കും.

സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് യു എ ഇ ഗോൾഡൻ വിസ ലഭിച്ച കാര്യം സാനിയ പങ്കുവെച്ചത്. സാനിയയുടെ വാക്കുകൾ ഇങ്ങിനെ: ‘ഞങ്ങൾക്ക് ദുബായുടെ ഗോൾഡൻ വിസ നൽകിയതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആൻഡ് സ്‌പോർട്‌സ് ദുബായുടെ ജനറൽ അതോറിറ്റി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന് നന്ദി പറയുന്നു.

ഞങ്ങളുടെ കുടുംബത്തിന് ദുബായ് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. അവിടം എന്റെ രണ്ടാമത്തെ വീടാണ്, ഞങ്ങൾ എന്തുകൊണ്ടും ഇവിടെ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ ഗോൾഡൻ വിസയ്ക്കായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ചുരുക്കം ചില പൗരന്മാരിൽ ഒരാളായതിനാൽ ഇത് ഞങ്ങൾക്ക് ഒരു സമ്പൂർണ്ണ ബഹുമതി തന്നെയാണ്. ഇനിയുള്ള രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഞങ്ങളുടെ ടെന്നീസ്, ക്രിക്കറ്റ് സ്പോർട്സ് അക്കാദമിയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഇത് അവസരമൊരുക്കും.’