തപ്‌സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടിയും

single-img
13 July 2021

പ്രശസ്ത ബോളിവുഡ് താരം തപ്‌സി പന്നു ദക്ഷിണേന്ത്യയില്‍ തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന സിനിമയായ മിഷന്‍ ഇംപോസിബിള്‍ വീണ്ടും വാര്‍ത്തകളില്‍. ചിത്രത്തില്‍ മലയാള താരമായ ഹരീഷ് പേരടിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഹരീഷ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. തെലുങ്കിലെ സിനിമ ഇന്‍ഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നായിരുന്നു താരം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍എഴുതിയത്. സ്വരൂപ് ആര്‍എസ് സംവിധാനം ചെയ്യുന്ന ഈ സിനിമ മാറ്റ്‌നി എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്.