മെസിയെ കെട്ടിപ്പിടിച്ച് ചീത്ത വിളിച്ചു; വെളിപ്പെടുത്തി നെയ്മര്‍

single-img
12 July 2021

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയ അര്‍ജന്റീന എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. എന്നാല്‍ ഈ മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.

‘പരാജയം ഈ വേദനിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ പരാജയത്തെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും പഠിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഞങ്ങള്‍ തോറ്റതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. എന്നാല്‍ സങ്കടത്തിലായതിനാല്‍ ‘എന്നെ തോല്‍പ്പിച്ചുവല്ലേയെന്നു’ ചോദിച്ച് മെസിയെ തമാശരൂപത്തില്‍ ഞാന്‍ ചീത്ത വിളിക്കുകയും ചെയ്തു.’

‘പരാജയപ്പെട്ടതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. എന്നാല്‍ അയാള്‍ അതിഗംഭീരനായ ഒരു താരമാണ്. ഫുട്‌ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ.’ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നെയ്മര്‍ എഴുതി.

https://www.instagram.com/p/CRMSTSHj0OB/